രക്തസാക്ഷികളുടെ പേരുകൾ ആലേഖനം ചെയ്തു

മലപ്പുറം: രാജ്യത്തിനായി ജീവൻ ബലിനൽകിയ ജവാൻമാരുടെ പേരുകൾ സിവിൽ സ്റ്റേഷൻ വളപ്പിലെ യുദ്ധസ്മാരകത്തിൽ ആലേഖനം ചെയ്തു. കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പേരുകൾ ആലേഖനം ചെയ്തത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല കലക്ടർ അമിത് മീണ, ജില്ല പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോൻ, കേണൽ പി.എം. ഹമീദ് എന്നിവർ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. പി. കൃഷ്ണകുമാർ, എം.സി. പ്രഭാകരൻ, എം.കെ. വിജയൻ, എം.പി. ഗോപിനാഥൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.