'യുവജനമുന്നേറ്റം' 27ന്

പാലക്കാട്: കേന്ദ്ര സർക്കാറി‍​െൻറ യുവജന വിരുദ്ധ നയങ്ങൾക്കും വർഗീയ നിലപാടുകൾക്കുമെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 27ന് 24 മണിക്കൂർ ഹെഡ്പോസ്റ്റ് ഓഫിസ് ഉപരോധിച്ച് 'യുവജനമുന്നേറ്റം' സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതി‍​െൻറ ഭാഗമായി ജില്ലയിലെ 15 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന ജാഥകൾ സമാപിച്ചു. രാവിലെ ഒമ്പത് മുതൽ 28ന് രാവിലെ ഒമ്പത് വരെയാണ് ഉപരോധം. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം. സുരാജ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നിഥിൻ കണിച്ചേരി, വി.പി. റജീന എന്നിവർ സംസാരിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി കെ. പ്രേംകുമാർ, പ്രസിഡൻറ് ടി.എം. ശശി എന്നിവർ സംബന്ധിച്ചു. പ്രസ്താവനയോട് യോജിപ്പില്ലെന്ന് പാലക്കാട്: ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠനെതിരെ യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമ​െൻറ് മണ്ഡലം പ്രസിഡൻറ് ടി.കെ. ഫിറോസ് ബാബു നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് വൈസ് പ്രസിഡൻറ് എ. ഹുസൈൻ ഷെഫീഖ് വാർത്തകുറിപ്പിലൂടെ അറിയിച്ചു. ഫിറോസി‍​െൻറ അഭിപ്രായം പാർലമ​െൻറ് കമ്മിറ്റിയുടേതല്ലെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.