മഹാത്മ സേവകേന്ദ്രം ഉദ്​ഘാടനം ഇന്ന്

പട്ടാമ്പി: നഗരസഭയിലെ മൂര്‍ക്കാട്ടുപറമ്പ് കേന്ദ്രമായി പ്രവർത്തനമാരംഭിക്കുന്ന മഹാത്മ സേവകേന്ദ്രത്തി​െൻറയും മഹാത്മ പലിശരഹിത വായ്പ പദ്ധതിയുടേയും ഉദ്ഘാടനം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറിന് സേവകേന്ദ്രം ഉദ്ഘാടനം വി.ടി. ബല്‍റാം എം.എല്‍.എയും മഹാത്മ അനുസ്മരണ പ്രഭാഷണവും പലിശരഹിത വായ്പ പദ്ധതി ഉദ്ഘാടനവും മുൻ എം.എൽ.എ സി.പി. മുഹമ്മദും നിർവഹിക്കും. വൈകീട്ട് നാലിന് ഉദ്ഘാടനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിക്കും. രാത്രി 7.30 മുതല്‍ നൃത്തനൃത്യങ്ങള്‍ അരങ്ങേറും. വാർത്തസമ്മേളനത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സി. മണികണ്ഠന്‍, കെ.ആര്‍. നാരായണസ്വാമി, എ.കെ. അക്ബര്‍, ടി.വി. അശോകന്‍ എന്നിവർ പങ്കെടുത്തു. ചുറ്റുമതിൽ, പ്രവേശനകവാടം ഉദ്ഘാടനം ഇന്ന് പട്ടാമ്പി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തീകരിച്ച പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂളി​െൻറ ചുറ്റുമതില്‍, പ്രവേശനകവാടം എന്നിവയുടെയും നഗരസഭക്ക് വിട്ടുകിട്ടി പണി പൂര്‍ത്തീകരിച്ച മൂര്‍ക്കാട്ടുപറമ്പ്-ഹൈസ്കൂൾ റോഡി​െൻറയും ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് നടക്കും. കാൽ നൂറ്റാണ്ടിലേറെക്കാലമായി മൂർക്കാട്ട് പാപറമ്പ് പ്രദേശത്തുകാരുടെ ആവശ്യമായിരുന്നു ഈ റോഡി​െൻറ നിർമാണം. നഗരസഭ കൗൺസിലർ കെ.സി. മണികണ്ഠ​െൻറ ശ്രമഫലമായാണ് റോഡ് യാഥാർഥ്യമായത്. പട്ടാമ്പി ഗവ. ഹയർ സെക്കൻഡറി സ്‌കൂള്‍ പരിസരത്ത് നടക്കുന്ന ചടങ്ങിൽ ചെയര്‍മാന്‍ കെ.പി. വാപ്പുട്ടി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.