ശാന്തിഗിരി പ്രാർഥനകേന്ദ്രം സമർപ്പണം 29ന്​

മലപ്പുറം: ജീവകാരുണ്യ പ്രവർത്തനങ്ങളും ആരോഗ്യ സംരക്ഷണ പദ്ധതികളുമായി ജില്ലയിൽ ശാന്തിഗിരിയുടെ ആദ്യ പ്രാർഥനകേന്ദ്രം 29ന് പ്രവർത്തനം തുടങ്ങും. തെയ്യാലയിൽ പുതുതായി നിർമിച്ച പ്രാർഥനാലയത്തി​െൻറ സമർപ്പണം ആശ്രമം അമൃതജ്ഞാന തപസ്വിനി നിർവഹിക്കും. നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ 250 നിർധന കുടുംബങ്ങൾക്ക് അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്യും. നർധനരായ രോഗികൾക്ക് ചികിത്സ സഹായവും നൽകും. ശാന്തിഗിരി ഹെൽത്ത്കെയർ ആൻഡ് റിസർച്ച് ഒാർഗനൈസേഷ​െൻറ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ ക്യാമ്പും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ശാന്തിഗിരി ആശ്രമം മലപ്പുറം ഇൻചാർജ് സ്വാമി മനുചിത്ത് ജ്ഞാന തപസ്വി, കെ. നൗഷാദ്, എം.പി. മുഹമ്മദ്, സജീവ് എടക്കാടൻ, പി.വി. സതീശൻ, എം. മഹേഷ്, വി.ബി. നന്ദകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.