പ്രതാപ് സിങ് ഷമി പുതിയ ഡി.ആർ.എം

പാലക്കാട്: പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജറായി (ഡി.ആർ.എം) പ്രതാപ് സിങ് ഷമി ചുമതലയേറ്റു. പടിഞ്ഞാറൻ-മധ്യ റെയിൽവേയുടെ സീനിയർ ഡെപ്യൂട്ടി ജനറൽ മാനേജറായി നരേഷ് ലാൽവാനി പോയ ഒഴിവിലാണ് പുതിയ ഡി.ആർ.എം ആയി പ്രതാപ് സിങ് ഷമി ചുമതലയേറ്റത്. 1987 ബാച്ച് ഐ.ആർ.എസ്.എസ് (ഇന്ത്യൻ റെയിൽവേ സ്റ്റോർസ് സർവിസ്) ഉദ്യോഗസ്ഥനാണ്. 1989ലാണ് റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചത്. എം.ടെക്, എം.ബി.എ ബിരുദധാരിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.