യാത്രയായത് ഉസ്താദുമാരുടെ ഉസ്താദ്

പരപ്പനങ്ങാടി: ഉസ്താദുമാരുടെ ഉസ്താദിന് നൂറുകണക്കിന് പണ്ഡിതന്മാരുടെയും ശിഷ്യഗണങ്ങളുടെയും പ്രാർഥനാ നിർഭരമായ യാത്രയയപ്പ്. സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മുന്‍ റീജനല്‍ മുഫത്തിഷും സമസ്ത ട്യൂട്ടറും ജംഇയ്യതുൽ മുഫത്തിഷീൻ ജനറൽ സെക്രട്ടറിയുമായിരുന്ന എ.ടി.എം. കുട്ടി മൗലവി ഉള്ളണമാണ് ശിഷ്യഗണങ്ങളുടെ കണ്ണീർ കുതിർന്ന പ്രാർഥനകളേറ്റുവാങ്ങി യാത്രയായത്. ഔദ്യോഗിക ജോലിയിൽനിന്ന് വിരമിച്ച ശേഷം ചേളാരി സമസ്ത ഓഫിസിൽ ജോലിചെയ്തു വരികയായിരുന്നു. നിലവിൽ സമസ്ത മലപ്പുറം ജില്ല കമ്മിറ്റി അംഗം, തിരൂരങ്ങാടി മേഖല വൈസ് പ്രസിഡൻറ്, പരപ്പനങ്ങാടി മുനിസിപ്പൽ എസ്.എം.എഫ് പ്രസിഡൻറ്, ഉള്ളണം തഖ്‌വിയത്തുൽ ഇസ്‌ലാം സംഘം പ്രസിഡൻറ്, കോട്ടായി മഹല്ല് ഉപാധ്യക്ഷൻ, ഉള്ളണം അബ്‌റാർ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യ രക്ഷാധികാരി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഉള്ളണം എ. എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡൻറായി ശോഭിച്ചുനിന്ന എ.ടി.എം. കുട്ടി രക്ഷിതാക്കളുടെ അഭ്യർഥന മാനിച്ച് ത​െൻറ കുട്ടികൾ വിദ്യാലയത്തിൽ ഇല്ലാതിരുന്നിട്ടും ദീർഘകാലം വിദ്യാലയത്തിന് സേവന നേതൃത്വമേകി. കോഴിക്കോട് ഖാദി മുഹമ്മദ്‌കോയ തങ്ങൾ ജമലുല്ലൈലി, ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, പി.കെ. അബ്ദുറബ്ബ് എം.എൽ.എ, സമസ്ത നേതാക്കളായ മോയിൻകുട്ടി മാസ്റ്റർ, എം.എ. ചേളാരി, എ.കെ. ആലിപ്പറമ്പ്, പി.എസ്.എച്ച്. തങ്ങൾ, കെ.എൻ.സി. തങ്ങൾ, ഹുസൈൻ തങ്ങൾ ജമലുല്ലൈലി, റഹീം മാസ്റ്റർ ചുഴലി, ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ കെ.കെ. സെയ്താലിക്കുട്ടി മാസ്റ്റർ തുടങ്ങിയവർ വസതി സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.