ചേലേമ്പ്രയിലെ ജലനിധി കുടിവെള്ള വിതരണത്തിൽ അപാകതയെന്ന് പ്രതിഷേധവുമായി ഉപഭോക്താക്കൾ പമ്പിങ് പ്രദേശത്തെത്തി

ചേലേമ്പ്ര: ഗ്രാമപഞ്ചായത്തിൽ ജലനിധിയും ഗ്രാമപഞ്ചായത്തും നടപ്പിലാക്കുന്ന ജലനിധി കുടിവെള്ള പദ്ധതിയിൽ നിലവിൽ കുടിവെള്ളം വിതരണം ചെയ്യുന്നതിൽ വിവേചനമെന്നാരോപിച്ച് ഉപഭോക്താക്കൾ ഉൾപ്പടെയുള്ളവർ കിൻഫ്രയിലെ പമ്പിങ് പ്രദേശത്ത് നേരിെട്ടത്തി. ചില പ്രദേശത്തേക്ക് മാത്രമാണ് മാസങ്ങളായി പമ്പിങ് നടക്കുന്നുള്ളൂവെന്നും ഇതുവരെയും കുടിവെള്ളമെത്താത്ത നിരവധി ഭാഗങ്ങൾ ഉണ്ടെന്നും ഇവർ ആരോപിച്ചു. ദിവസവും ഒരു പ്രദേശത്തേക്കു മാത്രം വെള്ളമെത്തിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും അതുവരെ പമ്പിങ് നിർത്തിവെക്കണമെന്നും തൊഴിലാളികളോട് ആവശ്യപ്പെട്ടു. എന്നാൽ, പമ്പിങ് നിർത്തിവെക്കില്ലെന്ന് തൊഴിലാളികൾ പറഞ്ഞത് വാക്ക്തർക്കത്തിനിടയാക്കി. വിവരമറിഞ്ഞ് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസീസ് പാറയിലും കിൻഫ്ര മാനേജർ കിഷോറും സ്ഥലത്തെത്തി. കുന്നിൻമുകളിലുള്ള പ്രദേശത്താണ് കുടിവെള്ളമെത്താത്തതെന്നാണ് അധികൃതർ പറയുന്നത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അസീസ് പാറയിൽ ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചയിൽ വൈകുന്നേരം എസ്.എൽ.ഇ.സി കമ്മിറ്റി കൂടുമെന്ന തീരുമാനത്തി​െൻറ ഭാഗമായാണ് എല്ലാവരും പിരിഞ്ഞുപോയത്. വൈകുന്നേരം നടന്ന ചർച്ചയിൽ പുതിയ ഷെഡ്യൂൾ ഉണ്ടാക്കി ഓരോ പ്രദേശത്തും വെള്ളമെത്തിക്കാൻ തീരുമാനിച്ചു. കിൻഫ്രയുടെ സംഭരണികളിൽ വെള്ളമുള്ളതിനനുസരിച്ച് മാറ്റംവരും. എന്നാൽ, കിൻഫ്രയിൽ നിന്ന് 300 മീറ്റർ ദൂരത്തിൽ 150 എം.എമ്മി​െൻറ പൈപ്പ് വഴിയാണ് 300 എം.എമ്മി​െൻറ പൈപ്പിൽ വെള്ളമെത്തുന്നത്. പ്രഷർ കുറയുന്നതിനാൽ ഉയരകൂടുതലുള്ള പ്രദേശത്ത് വെള്ളമെത്തുന്നില്ല. ഇതൊഴിവാക്കാൻ നിലവിലെ 150 മീറ്റർ ദൂരത്തിൽ 300 എം.എമ്മി​െൻറ പൈപ്പ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി നടത്തിയിട്ടുണ്ട്. ഇത് പൂർത്തിയായാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് എസ്.എൽ.ഇ.സി ചെയർമാൻ ബാലകൃഷ്ണൻ പറഞ്ഞു. 3008 കുടുംബങ്ങൾക്കാണ് പദ്ധതി യാഥാർഥ്യമായാൽ കുടിവെള്ളം ലഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.