വിളിച്ചുവരുത്തി അപമാനിച്ചെന്ന്​; ആദരിക്കൽ പരിപാടിയിൽ ത​േദ്ദശ സ്ഥാപന അധ്യക്ഷന്മാരുടെ പ്രതിഷേധം

തിരുവനന്തപുരം: പദ്ധതി പ്രവർത്തനത്തിലും നികുതിപിരിവിലും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുന്ന പരിപാടിക്കിടെ തേദ്ദശ സ്ഥാപന പ്രതിനിധികളുടെ പ്രതിഷേധം. കനകക്കുന്നിൽ മന്ത്രി കെ.ടി. ജലീൽ പെങ്കടുത്ത പരിപാടിയിലാണ് പ്രതിഷേധം. മികച്ച പ്രകടനം കാഴ്ചവെച്ച ചിലർക്ക് പുരസ്കാരം ലഭിക്കാതെ വന്നതോടെയാണ് ഏതാനും തദ്ദേശ സ്ഥാപന അധ്യക്ഷർ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നത്. പഞ്ചായത്ത് വകുപ്പ് പ്രത്യേകം കത്തയച്ച് വിളിച്ചുവരുത്തി തങ്ങളെ അപമാനിക്കുകയായിരുെന്നന്നാണ് ഇവരുടെ പരാതി. പദ്ധതി പ്രവർത്തനത്തിലും നികുതി പിരിവിലും 100 ശതമാനം നേട്ടം കൈവരിച്ചവരെയാണ് ചടങ്ങിൽ ആദരിക്കാൻ തീരുമാനിച്ചിരുന്നത്. 90 ശതമാനത്തിന് മുകളിൽ നേട്ടം കൈവരിച്ചവരെയും കത്തയച്ച് ക്ഷണിച്ചതായി പ്രതിേഷധം ഉയർത്തിയവർ പറയുന്നു. എന്നാൽ, ചുരുക്കം ചിലർക്ക് മാത്രമാണ് പുരസ്കാരങ്ങൾ നൽകിയതെന്നും മറ്റുള്ളവർക്ക് പിന്നീട് മേഖലാതലത്തിൽ നൽകാമെന്നുമാണ് മന്ത്രി അറിയിച്ചതെന്ന് ഇവർ പറയുന്നു. പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതോടെ ഏതാനും പേർക്ക് കൂടി പരിപാടിയിൽവെച്ച് ഉപഹാരം നൽകി. എന്നാൽ, 100 ശതമാനം നേട്ടം കൈവരിച്ച എല്ലാവർക്കും ഉപഹാരം നൽകിയില്ലെന്നും 90നും 100നുമിടയിൽ നേട്ടം കൈവരിച്ച ആർക്കും ഉപഹാരം നൽകിയില്ലെന്നും ബഹിഷ്കരിച്ചവർ പറയുന്നു. കാസർകോട് മുതലുള്ള തദ്ദേശ സ്ഥാപനങ്ങളിലുള്ളവരെ വിളിച്ചുവരുത്തി സർക്കാർ അപമാനിക്കുകയായിരുെന്നന്നും ഇവർ പറയുന്നു. എന്നാൽ, 1264 പേർക്ക് ഉപഹാരം നൽകാനുണ്ടായിരുന്നെന്നും ഒരു വേദിയിൽ ഇത് പ്രായോഗികമല്ലാത്തത് കാരണം മേഖലാതലത്തിൽ നൽകാൻ തീരുമാനിക്കുകയായിരുന്നെന്നും പഞ്ചായത്ത് ഡയറക്ടർ പി. മേരിക്കുട്ടി പറഞ്ഞു. ചുരുക്കം ചിലർ മാത്രമാണ് ഇതിൽ തൃപ്തരാകാതിരുന്നതെന്നും ഡയറക്ടർ പറഞ്ഞു. മേയ് ആദ്യം മന്ത്രി പെങ്കടുക്കുന്ന പരിപാടിയിൽ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽവെച്ച് അവശേഷിക്കുന്നവർക്ക് ഉപഹാരം നൽകുമെന്നും ഡയറക്ടർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.