വേങ്ങര സി.എച്ച്.സിയിലെ ഫാര്‍മസിസ്​റ്റിന് സ്ഥലം മാറ്റം; മരുന്ന് ലഭിക്കാതെ രോഗികള്‍ ദുരിതത്തില്‍

വേങ്ങര: ദിനേന അഞ്ഞൂറിലധികം രോഗികള്‍ ചികിത്സക്കെത്തുന്ന വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിസ്റ്റിനെ എ.ആര്‍ നഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതോടെ രോഗികള്‍ മരുന്ന് വാങ്ങാന്‍ കഴിയാതെ ദുരിതത്തിലായി. സ്ഥലം മാറ്റിയ ഫാര്‍മസിസ്റ്റിന് പകരം ആളെ നിയമിച്ചിട്ടില്ല. വേങ്ങരയില്‍ ഉണ്ടായിരുന്ന മറ്റൊരു ഫാര്‍മസിസ്റ്റ് തിരൂരങ്ങാടിയിലും ചാര്‍ജ് എടുത്തു. ഇതോടെ വേങ്ങര ഗവ. ആശുപത്രിയില്‍ മരുന്ന് നല്‍കാന്‍ ഒരു താല്‍ക്കാലിക ജീവനക്കാരി മാത്രമായി ചുരുങ്ങി. ആശുപത്രിക്ക് സൗകര്യപ്രദമായ ബഹുനില കേട്ടിടത്തി​െൻറ പണി തകൃതിയായി നടക്കുന്നുണ്ട്. പക്ഷേ ജീവനക്കാരെ നിയമിക്കുന്നതിൽ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അലംഭാവം കാരണം ആശുപത്രിയിലെത്തുന്ന സ്ത്രീകളും കുട്ടികളും ഗര്‍ഭിണികളും അടങ്ങുന്ന രോഗികള്‍ വലയുകയാണ്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫിസി​െൻറ മൂക്കിനു താഴെ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും രോഗികളുടെ കാര്യത്തിൽ ഉറക്കം നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.