ശാസ്ത്രസാഹിത്യ പരിഷത്ത് വർണോത്സവം നിലമ്പൂരിൽ

നിലമ്പൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുറീക്ക വിജ്ഞാനോത്സവ ഭാഗമായ സംസ്ഥാന വർണോത്സവം മേയ് ആറ്, ഏഴ് തീയതികളിൽ നിലമ്പൂർ മുക്കട്ടയിൽ നടക്കും. സ്കൂൾ, പഞ്ചായത്ത്, മേഖല, ജില്ല തലത്തിൽ വിജയിച്ചവരാണ് വർണോത്സവത്തിൽ മാറ്റുരക്കുക. എല്ലാ ജില്ലകളിൽ നിന്നുള്ളവരും പങ്കെടുക്കും. ചിത്രരചന, കൊളാഷ്, ഗ്രാഫിക്സ് നിർമാണം, കളറിങ്, പോസ്റ്റർ നിർമാണം എന്നിവയാണ് രണ്ട് ദിവസത്തെ ക്യാമ്പിലുണ്ടാവുക. ഉത്സവ നടത്തിപ്പിന് 26ന് നിലമ്പൂരിൽ വിപുലമായ സ്വാഗതസംഘം വിളിച്ചിട്ടുണ്ടെന്ന് മേഖല പ്രസിഡൻറ് അഡ്വ. കെ.കെ. രാധാകൃഷ്ണൻ, സെക്രട്ടറി പി. ശ്രീജ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.