മുമ്പില്ലാത്തവിധം ക്രമസമാധാനം തകർന്നു ^യൂത്ത് ലീഗ്

മുമ്പില്ലാത്തവിധം ക്രമസമാധാനം തകർന്നു -യൂത്ത് ലീഗ് മലപ്പുറം: സംസ്ഥാന ചരിത്രത്തില്‍ മുമ്പില്ലാത്തവിധം ക്രമസമാധാനം പൂർണമായും തകർന്നിരിക്കുകയാണെന്നും പിണറായി വിജയ​െൻറ ഭരണത്തില്‍ പൊലീസ് സേന പൂർണമായും നിഷ്ക്രിയമായിരിക്കുകയാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് ചുമതല ബോധം നഷ്ടപ്പെട്ടു. വിദേശ വനിതയുടെ ദുരൂഹമരണവും വരാപ്പുഴയിലെ കസ്റ്റഡി മരണവും സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍ തടയുന്നതിലെ പരാജയവും ഒടുവിലത്തെ ഉദാഹരണങ്ങള്‍ മാത്രമാണെന്ന് യോഗം കുറ്റപ്പെടുത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എം.എ. സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി. ഇസ്മായില്‍, പി.കെ സുബൈര്‍, പി.എ. അബ്ദുൽ കരീം, മുജീബ് കാടേരി, പി.ജി. മുഹമ്മദ്, കെ.എസ്. സിയാദ്, ആഷിഖ് ചെലവൂര്‍, വി.വി. മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.