വീഴ്​ച സംഭവിച്ചതായി റിപ്പോർട്ട്​

മലപ്പുറം: മഞ്ചേരി മെഡിക്കൽ േകാളജ് ആശുപത്രിയിൽ പ്രസവചികിത്സക്കിടെ കൊണ്ടോട്ടി മുതുവല്ലൂരിലെ യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ വീഴ്ച സംഭവിച്ചതായി ആരോഗ്യ വകുപ്പ് അന്വേഷണ സമിതി റിപ്പോർട്ട്. സംസ്ഥാന പട്ടികജാതി, വർഗ കമീഷൻ നിർദേശപ്രകാരം ആശുപത്രി സൂപ്രണ്ടും ഡി.എം.ഒയും ഉൾപ്പെടുന്ന സമിതിയാണ് റിപ്പോർട്ട് നൽകിയത്. പുതിയ മെഡിക്കൽ കോളജ് ആയതിനാൽ മതിയായ അടിസ്ഥാന സൗകര്യമോ ആവശ്യമായ ജീവനക്കാരോ മഞ്ചേരിയിലില്ലെന്നും വിദഗ്ധ ഡോക്ടർമാരുടേയും ഉപകരണങ്ങളുടേയും കുറവുെണ്ടന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനാൽ, പലപ്പോഴും അടിയന്തര ചികിത്സ നൽകാൻ സാധ്യമല്ലാത്ത സ്ഥിതിയുണ്ട്. ജില്ല ആശുപത്രി മെഡിക്കൽ കോളജാക്കി മാറ്റിയെങ്കിലും ഭരണപരമായ നിയന്ത്രണം രണ്ടു വകുപ്പുകളിൽ തുടരുന്നതും പ്രശ്നമാണ്. സംഭവം ഉണ്ടായ ദിവസം ഒാണാവധി ആയതിനാൽ ഡോക്ടർമാരും നഴ്സുമാരും കുറവായിരുന്നു. ബന്ധപ്പെട്ട ഗൈനക്കോളജിസ്റ്റ് കേസ് ഒറ്റക്ക് കൈകാര്യം ചെയ്യേണ്ടിവന്നതും വീഴ്ചക്ക് കാരണമായതായി റിപ്പോർട്ടിലുണ്ട്്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.