പഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നല്‍കി

പൂക്കോട്ടുംപാടം: ശാസ്ത്ര സാഹിത്യ പരിഷത്ത് അമരമ്പലം യൂനിറ്റ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അമരമ്പലം ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്ക് നിവേദനം നല്‍കി. ചെട്ടിപ്പാടത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ വാതക ശ്മശാനം എത്രയും വേഗം തുറന്നുനല്‍കുക, അജൈവമാലിന്യശേഖരണ സംസ്കരണ പദ്ധതികള്‍ പഞ്ചായത്തില്‍ ആരംഭിക്കുക, കിണര്‍ റീചാര്‍ജിങ് പരിപാടികള്‍ ഊർജിതമാക്കുക, തെരുവോരങ്ങളിൽ ഉള്‍പ്പെടെയുള്ള ഭക്ഷണപനീയ ശാലകളില്‍ ആരോഗ്യ ശുചിത്വ പരിശോധന കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാതക്ക് പരിഷത്ത് ഭാരവാഹികളായ വിജയ ഭാരതി, സി. രാജീവ്‌, സി.പി. സുബ്രഹ്മണ്യൻ, സുരേഷ്, പി. അരവിന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്. ഫോട്ടോ ppm1 അമരമ്പലം പഞ്ചായത്ത് ഭരണസമിതിക്ക് പരിഷത്ത് പ്രവര്‍ത്തകര്‍ നിവേദനം നല്‍കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.