80 ടീമുകൾ, 880 കളിക്കാർ; മെഗാ​ ക്രിക്കറ്റ്​ ടൂർണമെൻറിലൂടെ ദിനേശിന്​ സ്​മരണാഞ്​ജലി

മേയ് 11ന് അബൂദബിയിലും അജ്മാനിലുമാണ് മത്സരം നടക്കുക സ്വന്തം ലേഖകൻ അബൂദബി: പാതി വഴിയിൽ നിലച്ച ഉശിരൻ ക്രിക്കറ്റ് കളിപോലെ ദിനേശ് ജീവിതത്തി​െൻറ ഇന്നിങ് അവസാനിപ്പിച്ച് യാത്രയായത് കായികപ്രേമികൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. ദിനു എന്ന് സ്േനഹപൂർവം വിളിക്കപ്പെട്ടിരുന്ന വേങ്ങര പാക്കടപ്പുറായ ദിനേശി​െൻറ ഒാർമയ്ക്കായി ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമ​െൻറ് സമർപ്പിക്കുകയാണ് അദ്ദേഹത്തി​െൻറ സഹകളിക്കാരും കൂട്ടുകാരും. മേയ് 11ന് അബൂദബിയിലും അജ്മാനിലുമായാണ് 80ലധികം ടീമുകളും 880ലധികം കളിക്കാരുമായി ടൂർണമ​െൻറ് അരേങ്ങറുക. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിൽനിന്നുമുള്ള ടീമുകൾ ടൂർണമ​െൻറിൽ പെങ്കടുക്കുന്നുണ്ട്. അജ്മാൻ, ഷഹാമ, മുസഫ മസിയാദ്‌ മാൾ പരിസരം, മുസഫ ശാബിയ-12 എന്നിവിടങ്ങളിലാണ് ആദ്യ ഘട്ട മത്സരങ്ങൾ നടക്കുക. മേയ് 11ന് രാവിലെ 6.10ന് കളി ആരംഭിക്കും. സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ അബൂദബി ശൈഖ് സായിദ് ഇൻറർനാഷനൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. അതേ ദിവസം രാത്രി ഏഴിന് കളി തുടങ്ങും. അഞ്ച് ഒാവറാണ് ഒാരോ കളിയും. ഏറ്റവും കൂടുതൽ പേർ കളിക്കുന്ന ടൂർണമ​െൻറ് എന്ന നേട്ടം കൈവരിക്കാൻ ലിംക ബുക്ക് ഒാഫ് റെക്കോർഡ്സിനെ സമീപിച്ചതായി ടൂർണമ​െൻറ് മീഡിയ കോഒാഡിനേറ്ററും പാപ്പൻ അബൂദബി ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഒാച്ചിറ സ്വദേശി വിഷ്ണു ടി. തെക്കേയറ്റം അറിയിച്ചു. ടൂർണമ​െൻറ് കമ്മിറ്റി നൽകിയ അപേക്ഷയിൽ ലിംക ബുക്ക് ഒാഫ് റെക്കോർഡ്സ് പ്രാഥമിക നടപടികൾ ആരംഭിച്ചിട്ടുണ്ട്. 2017ൽ ലണ്ടനിൽ 570 വിദ്യാർഥികൾ പെങ്കടുത്ത കളിയാണ് നിലവിലെ റെക്കോർഡെന്നും വിഷ്ണു കൂട്ടിച്ചേർത്തു. ഏപ്രിൽ 19ന് നാട്ടിൽവെച്ചാണ് ദിനേശ് മരിച്ചത്. 20ന് വൈക്കത്ത് ക്രിക്കറ്റ് ടൂർണമ​െൻറിൽ കളിക്കാനായാണ് നാട്ടിലേക്ക് പോയത്. എന്നാൽ കളിയുടെ തലേ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ട 29കാരനായ ദിനേശ് കുഴഞ്ഞുവീണ് തൽക്ഷണം മരിക്കുകയായിരുന്നു. യു.എ.ഇയിലും നാട്ടിലും നടന്ന നിരവധി ടൂർണമ​െൻറുകളിൽ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ദിനേശ്. അബൂദബിയിൽ എം.എം.എച്ച് ടീമി​െൻറ ലീഡിങ് ബാറ്റ്സ്മാനായിരുന്നു. കളിക്കളത്തിൽ എം.എം.എച്ച് ടീമി​െൻറ മുഖ്യ എതിരാളികളായ ഫ്രൈഡേ ചാർജേഴ്സ് ടീമി​െൻറ ക്യാപറ്റൻ ഫയാസ് ആണ് മെഗാ ക്രിക്കറ്റ് ടൂർണമ​െൻറി​െൻറ കോഒാഡിനേറ്ററായി പ്രവർത്തിക്കുന്നത്. ടൂർണമ​െൻറിന് ശേഷം ദിനേശ് അനുസ്മരണവും സമ്മാന വിതരണവും സംഘടിപ്പിക്കും. താൽപര്യമുള്ള ടീമുകൾക്ക് ഇനിയും രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്. ഫോൺ: 0505619143 (അബൂദബി), 0553008789 (വടക്കൻ എമിറേറ്റുകൾ). dinesh: ദിനേശ് ട്രോഫിയുമായി (ഫയൽ ഫോേട്ടാ)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.