സൗജന്യ പരിശീലനവും തൊഴിലും

മലപ്പുറം: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട 18നും 35നും ഇടയിൽ പ്രായമുള്ള 142 പേർക്ക് സൗജന്യ തൊഴിൽ പരിശീലനവും തൊഴിലും നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാറി​െൻറ ഗ്രാമവികസന വകുപ്പിന് കീഴിലുള്ള ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ മിഷൻ മേൽനോട്ടത്തിൽ ജൻ ശിക്ഷൺ സൻസ്ഥാനാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, പാഠപുസ്തകം, പഠന സാമഗ്രികൾ, യാത്രചെലവ് എന്നിവ സൗജന്യം. എസ്.സി, എസ്.ടി, ഒ.ബി.സി, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മുൻഗണന ലഭിക്കും. ആയുർവേദ സ്പാ തെറപ്പി (പ്ലസ് ടു), കുക്ക്-ജനറൽ (പ്ലസ് ടു), സെയിൽസ് കൺസൽട്ടൻറ്-റീട്ടെയിൽ (ബിരുദം), ബേസിക് ഓട്ടോമോട്ടീവ് സർവിസിങ് ടൂ വീലർ ആൻഡ് ത്രീ വീലർ (പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ ഉള്ളവർക്ക് മുൻഗണന), ബേസിക് കാർ സർവിസിങ്-റസിഡൻഷ്യൽ (ഐ.ടി.ഐ, ഡിപ്ലോമ) തുടങ്ങിയവയാണ് കോഴ്സുകൾ. പരിശീലന കേന്ദ്രങ്ങൾ: ആയുർവേദ സ്പാ തെറപ്പി (ആയുർ ഗ്രീൻ ഹോസ്പിറ്റൽ, എടപ്പാൾ), കുക്ക്-ജനറൽ (അമൽ കോളജ്, നിലമ്പൂർ), സെയിൽസ് കൺസൽട്ടൻറ്-റീട്ടെയിൽ, ബേസിക് ഓട്ടോമോട്ടീവ് സർവിസിങ് ടൂ വീലർ ആൻഡ് ത്രീ വീലർ, ബേസിക് കാർ സർവിസിങ്-റസിഡൻഷ്യൽ (ജെ.എസ്.എസ് െട്രയ്നിങ് സ​െൻറർ, നിലമ്പൂർ). അപേക്ഷകൾ കുടുംബശ്രീ സി.ഡി.എസ് മുഖേന ജെ.എസ്.എസ് ഓഫിസിൽ സമർപ്പിക്കണം ഫോൺ: 04931 221979, 9746938700.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.