വർഗീയത വളർത്തി മതവിശ്വാസികളെ തമ്മിലടിപ്പിക്കുന്നത് വർധിക്കുന്നു ^ഡോ. പി.എസ്. ശ്രീകല

വർഗീയത വളർത്തി മതവിശ്വാസികളെ തമ്മിലടിപ്പിക്കുന്നത് വർധിക്കുന്നു -ഡോ. പി.എസ്. ശ്രീകല കോഴിക്കോട്: രാജ്യത്ത് ദരിദ്രരെ കൂടുതൽ ദരിദ്രരാക്കുന്ന മുതലാളിത്ത അനുകൂലമായ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതിനൊപ്പം മതസ്പർധയും വർഗീയതയും വളർത്തി വിശ്വാസികളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളും വൻതോതിൽ നടക്കുന്നതായി സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല. 'കാലം സാക്ഷി, മനുഷ്യൻ നഷ്ടത്തിലാണ്' കാമ്പയിനി​െൻറ ഭാഗമായി ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംഘടിപ്പിച്ച വനിതസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മതേതരത്വത്തിലൂന്നുന്ന ഭരണഘടന നമ്മെ സംരക്ഷിക്കുമെന്ന ആശ്വാസമുണ്ടായിരുന്നു. എന്നാൽ, ഭരണഘടന വെല്ലുവിളി നേരിടുന്നതാണ് രാജ്യം നേരിടുന്ന ഇപ്പോഴത്തെ വലിയ പ്രശ്നം. വിഭാഗീയതയും വർഗീയതയും വിതച്ച് ലാഭം കൊയ്യാനുള്ള ശ്രമം നടക്കുന്നു. മുതലാളിത്തത്തി​െൻറ വളർച്ചക്കായി മതവും ഉപയോഗിക്കപ്പെടുന്നു. ഒരിക്കൽപോലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടില്ലാത്ത ആർ.എസ്.എസാണ് ഇന്ന് രാജ്യസ്നേഹത്തെക്കുറിച്ച് പറയുന്നത്. ബാബരി മസ്ജിദ് പൊളിച്ചപ്പോൾ തകർന്നത് വെറുമൊരു പള്ളി മാത്രമല്ല, മതനിരപേക്ഷത കൂടിയാണ്. ചരിത്രത്തെയൊന്നാകെ നിഷേധിച്ച് ചരിത്രത്തി​െൻറ സ്ഥാനത്ത് മിത്തുകളെ സ്ഥാപിക്കുകയാണ് മഹാഭാരത കാലത്തും ഇൻറർനെറ്റുണ്ടായിരുന്നു എന്നതുൾപ്പടെയുള്ള പ്രസ്താവനകളിലൂടെ ചെയ്യുന്നത്. വിദ്യാഭ്യാസത്തിലൂടെ ആവശ്യമായ സംസ്കാരം നേടാത്ത ജനപ്രതിനിധികളുള്ളപ്പോൾ നാം ചരിത്രത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. മതത്തി​െൻറ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമങ്ങൾ നടക്കുമ്പോൾ ഇന്ത്യയുടെ യഥാർഥ മതനിരപേക്ഷ ചരിത്രത്തെ ജനമനസ്സുകളിലെത്തിക്കുന്നതും സാക്ഷരത യജ്ഞത്തി​െൻറ ഭാഗമാണെന്ന് അവർ കൂട്ടിച്ചേർത്തു. ടൗൺഹാളിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് എ. റഹ്മത്തുന്നീസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറുമാരായ പി.സി. ഉമ്മുകുൽസു, സഫിയ അലി, പ്രോവിഡൻസ് കോളജ് ഫാഷൻ ഡിസൈനിങ് വകുപ്പ് മേധാവി സിസ്റ്റർ ഡോ. എ.സി. നിർമൽ, മദ്യനിരോധന സമിതി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് പ്രഫ. ഒ.ജെ. ചിന്നമ്മ, ഗുരുവായൂരപ്പൻ കോളജ് അസി. പ്രഫസർ ഡോ. എം.ജി. മല്ലിക എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. ജമീല സ്വാഗതവും ആർ.സി. സാബിറ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.