പി.ഗോവിന്ദപിള്ളയുടെ ഭാര്യ രാജമ്മ അന്തരിച്ചു

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ പി.ഗോവിന്ദപിള്ളയുടെ ഭാര്യ പ്രഫ. എം.ജെ. രാജമ്മ (89) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻനായരുടെ സഹോദരിയും സി.പി.ഐ നേതാവ് എം.എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവളുമാണ്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലടക്കം വിവിധ കോളേജുകളിൽ ഫിലോസഫി പ്രൊഫസറായിരുന്നു. മക്കൾ: എം.ജി. രാധാകൃഷ്ണന്‍ (എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ്), ആര്‍. പാര്‍വതീദേവി(പി.എസ്.സി അംഗം). മരുമക്കൾ: ജയശ്രീ (ഐ.എസ്.ആര്‍.ഒ. സയൻറിസ്റ്റ്), വി. ശിവന്‍കുട്ടി (മുന്‍ എം.എല്‍.എ.). തിരുവനന്തപുരത്തെ പെരുന്താന്നി മുളയ്ക്കല്‍ ഹൗസ് നമ്പര്‍ 9 ല്‍ പൊതു ദർശനത്തിന് വെച്ചശേഷം ബുധനാഴ്ച വൈകുന്നേരം അഞ്ചിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.