കോടതി വിമർശനത്തിന് വിധേയരായവർ നേതൃസ്​ഥാനം ഒഴിയണം ^സി.പി. ഉമ്മർ സുല്ലമി

കോടതി വിമർശനത്തിന് വിധേയരായവർ നേതൃസ്ഥാനം ഒഴിയണം -സി.പി. ഉമ്മർ സുല്ലമി പാലക്കാട്: സ്വാശ്രയ മെഡിക്കൽ കോളജ് വിവാദത്തിൽ സുപ്രീം കോടതി വിമർശനത്തിന് വിധേയമായവർ നദ്വത്തുൽ മുജാഹിദീ​െൻറ നേതൃസ്ഥാനം ഒഴിയണമെന്ന് കേരള ജംഇയ്യത്തുൽ ഉലമ വർക്കിങ് പ്രസിഡൻറ് സി.പി. ഉമ്മർ സുല്ലമി. കെ.എൻ.എം പാലക്കാട് ജില്ല കമ്മിറ്റി എടത്തനാട്ടുകരയിൽ സംഘടിപ്പിച്ച 'ആർക്കാണ് നിർഭയത്വം' എന്ന പ്രമേയത്തിലുള്ള ആദർശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും ആർജവത്തോടെ എതിർക്കുന്ന പുരോഗമന പ്രസ്ഥാനമായി നിലകൊണ്ട കെ.എൻ.എം ഇന്ന് നേതൃത്വം വഹിക്കുന്നവരുടെ വിശുദ്ധിയില്ലായ്മ മൂലം പൊതുസമൂഹത്തിന് മുന്നിൽ പരിഹാസ്യമാക്കപ്പെടുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുജാഹിദ് പ്രസ്ഥാനത്തിൽ ആവിർഭാവം മുതൽ എതിർത്തു പോന്നിരുന്ന കൂടോത്രവും മാരണവും യാഥാർഥ്യമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന പ്രസ്ഥാനത്തിൽ കയറിക്കൂടിയ നവയാഥാസ്ഥിതികരെ ഈ കളങ്കിത നേതൃത്വം തഴുകുകയാണ്. പ്രസ്ഥാനത്തിലേക്ക് ഐക്യപ്പെട്ട മർക്കസുദ്ദഅ്വ വിഭാഗത്തിന് ആദർശത്തിൽ നിന്നുള്ള ഈ തിരിച്ചുപോക്ക് ഉൾക്കൊള്ളാൻ കഴിയില്ലെന്ന് ആദർശ സംഗമം പ്രഖ്യാപിച്ചു. കെ.എൻ.എം പാലക്കാട് ജില്ല പ്രസിഡൻറ് അബ്ദുൽ അലി മദനി അധ്യക്ഷത വഹിച്ചു. കെ.എൻ.എം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എൻ.എം. അബ്ദുൽ ജലീൽ, ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡൻറ് ഇസ്മയിൽ കരിയാട്, ഇബ്രാഹിം ബുസ്താനി, ഡോ. സലീം ചെർപ്പുളശ്ശേരി, എം.ജി.എം സംസ്ഥാന വൈസ് പ്രസിഡൻറ് നബ ശറഫിയ്യ, എം.എസ്.എം ജില്ല പ്രസിഡൻറ് റിയാസുദ്ദീൻ സുല്ലമി, ഐ.എസ്.എം ജില്ല പ്രസിഡൻറ് ഉബൈദുല്ല ഫാറൂഖി, അബ്ദുല്ല കാപ്പുങ്ങൽ, അസൈനാർ മൗലവി, ഉബൈദ് മാസ്റ്റർ, സമീർ ബാബു, ഹംസ പാറകോട്ട് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.