600 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്: പാലക്കാട്‌ എക്സൈസ് സ്ക്വാഡ് ഗോവിന്ദാപുരത്ത് നടത്തിയ വാഹന പരിശോധനയിൽ പരുത്തിക്കാടുനിന്ന് 600 ഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. എറണാകുളം കല്ലൂർ മനപ്പാടി പറമ്പിൽ വടക്കാട്ട് വീട്ടിൽ ഖാലിദ്‌ മകൻ ഷെമീർ (40) ആണ് അറസ്റ്റിലായത്. അസി. എക്സൈസ് കമീഷണർ എം.എസ്. വിജയന് ലഭിച്ച രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷ്, പ്രിവൻറിവ് ഓഫിസർമാരായ ലോതർ പെരേര, എം. യൂനസ്, കെ.എസ്. സജിത്ത്, ജയപ്രകാശ്, സിവിൽ ഓഫിസർമാരായ ശിവപ്രസാദ്, സുരേഷ്, രതീഷ്‌, സുനിൽകുമാർ, അജീഷ്‌, വനിത ഓഫിസർമാരായ എം. സ്മിത എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.