ട്രെയിനിൽ ഒമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ഹൈകോടതി അഭിഭാഷകൻ അറസ്​റ്റിൽ

കോയമ്പത്തൂർ: ട്രെയിനിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ചെന്നൈ ഹൈകോടതി അഭിഭാഷകനെ ഇൗറോഡിൽ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ബെസൻറ് നഗറിലെ അഡ്വ. കെ.പി. പ്രേംആനന്ദാണ് (57) പ്രതി. തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസിൽ യാത്ര ചെയ്യവെയാണ് പെൺകുട്ടിയോട് പ്രതി അപമര്യാദയായി പെരുമാറിയത്. പ്രശ്നം യാത്രക്കാർ ട്രെയിൻ ടിക്കറ്റ് എക്സാമിനറുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ബി.ജെ.പി അനുകൂല അഭിഭാഷക സംഘടന അംഗമാണ് പ്രതി. പോക്സോ നിയമപ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തു. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ നൽകുന്ന നിയമത്തിനുള്ള ഒാർഡിനൻസിന് രാഷ്ട്രപതി അംഗീകാരം നൽകിയതി​െൻറ അടുത്ത ദിവസമാണ് സംഭവം. ട്രെയിനുകളിൽ റെയിൽവേ സുരക്ഷസേനയുടെ പട്രോളിങ്ങും പരിശോധനയും കുറഞ്ഞതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.