കസ്​റ്റഡി മരണം: യു.ഡി.എഫ് പ്രകടനം നടത്തി

ഒറ്റപ്പാലം: വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന 24 മണിക്കൂർ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒറ്റപ്പാലം നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നഗരത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ഡി.സി.സി സെക്രട്ടറി സത്യൻ പെരുമ്പറക്കോട്, ശ്രീവത്സൻ, പി.പി. മുഹമ്മദ് കാസിം, ജോസ് തോമസ്, മനോജ് സ്റ്റീഫൻ, പി.ബി. ബാലചന്ദ്രൻ, എൻ.കെ. ജയരാജ്, എം. ഉണ്ണികൃഷ്ണൻ, യു.പി. രവി, കെ.എസ്‌.യു സംസ്ഥാന സെക്രട്ടറി പി.കെ. അഭിരാം, ടി. മുസ്തഫ, എ. സുലൈമാൻ, പി.എസ്. ഷാജഹാൻ, പി.എസ്. രാധാകൃഷ്ണൻ, കബീർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.