കണ്ടെയ്‌നർ ലോറിയും കോഴിലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

തച്ചനാട്ടുകര: 53ാം മൈലിൽ കണ്ടെയ്‌നർ ലോറിയും കോഴിലോറിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാതി 12 മണിക്കാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി എതിരെ വന്ന കോഴിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ മൂവരെയും പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെനേരം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരിൽ ഒരാൾ കോട്ടക്കൽ സ്വദേശി നൗഷാദും മറ്റ് രണ്ടുപേർ ഇതര സംസ്ഥാന തൊഴിലാളികളുമാണ്. മറ്റ് രണ്ട്‌ ഇതര സംസ്ഥാന തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരിൽ ഒരാളെ അപകടത്തിന് ശേഷം ഏറെനേരം കാണാതിരുന്നത് ആശങ്കക്കിടയാക്കി. വാഹനം ഉയർത്തി പരിശോധിക്കാനുള്ള ശ്രമത്തിനിടെ ഇദ്ദേഹം സ്ഥലത്തെത്തിയതോടെയാണ് ആശങ്കയകന്നത്. ഇതിനിടെ കോഴിലോറിയിൽ ഉണ്ടായിരുന്ന 2,30,000 രൂപ നഷ്ടപ്പെട്ടെന്ന് ഉടമകൾ അറിയിച്ചതോടെ നാട്ടുകാർ പണം തിരയാൻ ആരംഭിച്ചു. പണം കണ്ടെത്താൻ കഴിയാതിരുന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളിൽ ഒരാളുടെ കാണാതാകലിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ഉടമകൾ കോട്ടക്കലിലെ റൂമിൽ പരിശോധിച്ചപ്പോൾ 50,000 രൂപ കണ്ടെടുത്തതായി പറഞ്ഞു. തൊഴിലാളി ഇതിനിടെ മുങ്ങിയതായും വാഹന ഉടമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.