മുതലപ്പാറ പൂരാഘോഷം വർണാഭമായി

അമ്പലപ്പാറ: മുതലപ്പാറ ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷം നിറകൺ വിരുന്നായി. പുലർച്ച ഗണപതിഹോമത്തോടെയാണ് പൂരാഘോഷത്തിന് തുടക്കമായത്. ഉഷ പൂജ, ഉച്ച പൂജ, ദാരിക വധം പാട്ട് എന്നിവ നടന്നു. അറവക്കാട്, തിരുണ്ടി, ചെറുമുണ്ടശ്ശേരി, കടമ്പൂർ തുടങ്ങിയ ദേശങ്ങളിൽ നിന്നുള്ള ആനപ്പൂരം വാദ്യവേഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിൽ എത്തിയപ്പോൾ ഇരുൾ പരന്നിരുന്നു. ദീപാരാധന, നാദസ്വരം എന്നിവ തുടർന്ന് നടന്നു. പടം: അമ്പലപ്പാറ സ​െൻറർ പൂരാഘോഷ കമ്മിറ്റി ഒരുക്കിയ ഡബിൾ തായമ്പക
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.