ചിൽഡ്രൻസ്​ ഹോമിൽ അവധിക്കാലം ആഘോഷമാകും

മലപ്പുറം: പാേഠ്യതര വിഷയങ്ങളിൽ മികവ് തെളിയിക്കുന്നതിനായി ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് വേനലവധിക്കാലത്ത് വിവിധ പദ്ധതികൾ. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയും ഉല്ലാസവും ലക്ഷ്യമിട്ടാണ് ഇവ. അവധിക്കാലം ആനന്ദകരവും പ്രയോജനകരവുമാക്കുന്ന പദ്ധതികൾ നടപ്പാക്കും. യോഗ പരിശീലനം, വായനാശീലം വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ, നീന്തൽ, സൈക്ലിങ് പരിശീലനം, കലാ-കായിക പരിശീലനം, ലൈഫ് സ്കിൽ ക്ലാസുകൾ എന്നിവ വനിത ശിശുവികസന മന്ത്രാലയം മുന്നോട്ടുവെക്കുന്നു. പുസ്തക അവലോകനം, നോട്ടു തയാറാക്കൽ, വായിച്ച പുസ്തകങ്ങളുടെ അവതരണം എന്നിവ മികച്ച രീതിയിൽ നടത്തുന്നവർക്ക് സമ്മാനവും പുസ്തകമാക്കിയതിൽനിന്ന് തെരഞ്ഞെടുത്തതിന് സംസ്ഥാന തലത്തിൽ സമ്മാനവും ലഭിക്കും. കുട്ടികളുടെ ചിന്തയും ഭാവനയും ആത്മവിശ്വാസവും വളർത്തുന്ന രീതിയിൽ മോട്ടിവേഷൻ ക്ലാസുകളും സംഘടിപ്പിക്കും. അതേസമയം, ഏപ്രിൽ കഴിയാനിരിക്കെയാണ് സർക്കാർ ഇവ പ്രഖ്യാപിക്കുന്നത് എന്നതിനാൽ ഇനി ഒരു മാസമേ കുട്ടികൾക്ക് ഇവയുടെ ഗുണം ലഭിക്കൂ. ജില്ലയിൽ 23 കുട്ടികൾ ജില്ലയിലെ തവനൂരുള്ള ബോയ്സ് ചിൽഡ്രൻസ് ഹോമിൽ വേനലവധിക്കാലത്ത് വിവിധ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സൂപ്രണ്ട് മോളി പറഞ്ഞു. 23 കുട്ടികളാണ് ഇവിടെയുള്ളത്. ഇതിൽ മൂന്നുപേർ െവക്കേഷൻ ഫോസ്റ്റർ കെയറിനായി വിവിധ കുടുംബങ്ങളിലേക്ക് പോയി. ചെണ്ടപരിശീലനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷ മെച്ചപ്പെടുത്തൽ ക്ലാസ്, യോഗ, കായിക പരിശീലനം എന്നിവ ഇവിടെ ആരംഭിച്ചിട്ടുണ്ട്. പുതിയ പദ്ധതികളിലെ അനുയോജ്യമായവയും നടപ്പാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.