വേങ്ങരയിൽ 'ശുഭയാത്ര' തുടങ്ങി

വേങ്ങര: റോഡപകടങ്ങൾ കുറക്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ശുഭയാത്ര പദ്ധതിക്ക് വേങ്ങരയിൽ തുടക്കം. സീറ്റ് ബെൽറ്റിടാതെയും ഹെൽമറ്റില്ലാതെയും വാഹനമോടിക്കുന്നവർ, മദ്യപിച്ച് വാഹനമോടിക്കുന്നവർ തുടങ്ങി ഗതാഗതനിയമലംഘനം നടത്തുന്നവരെ ബോധവത്കരിച്ച് അപകടരഹിത ഗതാഗതം സാധ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വേങ്ങര എസ്.ഐ സംഗീത് പുനത്തിൽ ഉദ്ഘാടനം ചെയ്തു. ചിന്നാടൻ ഫസലു അധ്യക്ഷത വഹിച്ചു. യാത്ര വേങ്ങര കുറ്റാളൂരിൽനിന്ന് തുടങ്ങി ദേശീയപാതയിലെ കൂരിയാട്ട് സമാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.