ഐ.എൻ.എൽ രജത ജൂബിലി ആഘോഷിച്ചു

തിരൂരങ്ങാടി: ഐ.എൻ.എൽ രജത ജൂബിലി ദിനാഘോഷ ഭാഗമായി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആദരിക്കൽ ചടങ്ങും പതാക ജാഥയും നടത്തി. സി.പി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. ചെമ്മാട് നടന്ന പരിപാടിയിൽ മണ്ഡലത്തിലെ മുതിർന്ന പാർട്ടി പ്രവർത്തകരായ കേന്നാലി അലവി, ഹസൻകോയ ബാവു ഹാജി, പി.പി. ഹസൻ, പരിപറമ്പത്ത് മാമ്മുറ്റി, പി. അസ്സു ചെട്ടിപ്പടി, അലവിക്കുട്ടി മാട്ടൻ എന്നിവരെ ആദരിച്ചു. ചെമ്മാട് ടൗണിൽ നടന്ന പതാക ജാഥക്ക് ടി. സൈദ് മുഹമ്മദ്, എൻ.വി അസീസ്, യു.കെ. മജീദ്, നൗഫൽ തടത്തിൽ, ഷാജി ഷമീർ, മുഹമ്മദ്കുട്ടി ആപ്പ, സി.പി. അബ്ദുൽ വഹാബ്, ഷൗക്കത്ത് കുണ്ടൂർ, അശ്റഫ് തയ്യാല, അബൂബക്കർ ചിറമംഗലം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.