റോഡ് സുരക്ഷവാരത്തിന്​ തുടക്കം

മലപ്പുറം: റോഡ് സുരക്ഷവാരത്തി​െൻറ ജില്ലതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. മലപ്പുറം ആർ.ടി.ഒ കെ.സി. മാണി, നഗരസഭ കൗൺസിലർ വത്സല, കവറൊടി മുഹമ്മദ്, ഹംസ അഞ്ചുമുക്കിൽ, ജോയിൻറ് ആർ.ടി.ഒ പി. ശിവകുമാർ, ഐ.വി.ഐ എം.പി. അബ്ദുൽ സുബൈർ, എ.എം.വി.ഐ മുഹമ്മദ് ഷഫീഖ് എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ: mpm road suraksha റോഡ് സുരക്ഷ വാരത്തി​െൻറ ജില്ലതല ഉദ്ഘാടനം പി. ഉബൈദുല്ല എം.എൽ.എ നിർവഹിക്കുന്നു കുടുംബശ്രീ ജില്ല കലാമേള ഇന്നും നാളെയും മലപ്പുറം: കുടുംബശ്രീ ജില്ല കലോത്സവം 'അരങ്ങ് -2018' ഏപ്രിൽ 24, 25 തീയതികളിൽ മലപ്പുറം ഗവ. കോളജിൽ നടക്കും. 24ന് രാവിലെ പത്തിന് പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നടത്തപ്പെടുന്ന കലാമത്സരങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 600ഓളം പേർ പങ്കെടുക്കും. സംസ്ഥാന കലോത്സവം േമയ് ആദ്യവാരം എടപ്പാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.