പ്രകൃതിവിരുദ്ധ പീഡനം: നാലു പേർ അറസ്​റ്റിൽ

മേലാറ്റൂർ: പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിൽ നാലുപേർ അറസ്റ്റിൽ. വെസ്റ്റ് എടപ്പറ്റ സ്വദേശികളായ താഴത്തെ പീടിക സൈനുദ്ദീൻ (65), പേർക്കുത്ത് മുബഷീർ (23), പേർക്കുത്ത് മുഹമ്മദ് റാഷിദ് (23), മൂത്താലി മുഹമ്മദ് ജസീൽ (26) എന്നിവരെയാണ് പാണ്ടിക്കാട് സി.ഐ അറസ്റ്റ് ചെയ്തത്. തനിച്ചുതാമസിക്കുന്ന സൈനുദ്ദീൻ രാത്രിയിൽ കൂട്ടുകിടക്കാനായി വിളിക്കുകയും കൂട്ടുപ്രതികളുമൊത്ത് തന്നെ പലതവണ പീഡനത്തിന് വിധേയനാക്കുകയും ചെയ്തെന്നാണ് 15കാര​െൻറ പരാതി. ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.