ത്രിദിന പഞ്ചായത്ത് മുസ്​ലിം ലീഗ് സമ്മേളനം

താഴെക്കോട്: മുസ്ലിം ലീഗി​െൻറ 70ാം വാർഷികത്തോടനുബന്ധിച്ച് താഴെക്കോട് പഞ്ചായത്ത് ലീഗ് സമ്മേളനം ഏപ്രിൽ 25, 26, 27 തീയതികളിൽ 'തണലേകിയ പ്രസ്താനം തളരാതെ മുന്നോട്ട്' എന്നതലക്കെട്ടിൽ നടത്തും. തൊഴിലാളികൾ, വനിതകൾ, വിദ്യാർഥി-യുവജനങ്ങൾ, ദലിതുകൾ എന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം സമ്മേളനം ആദ്യ രണ്ട് ദിവസം താഴെക്കോട് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടത്തുമെന്ന് സംഘാടകൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊതുസമ്മേളനം വില്ലേജ് പരിസരത്ത് 27നാണ്. അന്നേദിവസം വൈകീട്ട് കരിങ്കല്ലത്താണി മുതൽ താഴെക്കോട് വരെ യൂത്ത് ഗാർഡ് മാർച്ചും 500 പ്രതിനിധികൾ പങ്കെടുക്കുന്ന പദയാത്രയും ഒരുക്കും. സമ്മേളനത്തി​െൻറ ഭാഗമായി, ഷൂട്ട് ഔട്ട്, കൂട്ടയോട്ടം, ക്വിസ്, ചിത്രരചന എന്നിവയും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടറി വി.പി. റഷീദ്, പ്രസിഡൻറ് പി.ടി. ഖാലിദ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ, ട്രഷറർ കെ.കെ. ജാഫർ, കെ.പി. ഹുസൈൻ, പി.ടി. ഹൈദ്രസ് ഹാജി, സൈദ് ആലുങ്ങൽ എന്നിവർ പെങ്കടുത്തു. വാഹനാപകടത്തിൽ പരിക്ക് പെരിന്തൽമണ്ണ: മാനത്തുമംഗലത്ത് കാറുകൾ കൂട്ടിമുട്ടി പെരിന്തൽമണ്ണ ആലിക്കൽ മുസ്തഫയുടെ മകൾ ലിയാന (16), മാട്ടുമ്മത്തൊടി ലിഷാന (29), ബൽക്കീസ് (40), ൈസദ് മകൻ ഫർഹാൻ (13), മാനത്തുമംഗലത്ത് ബൈക്ക് മറിഞ്ഞ് പെരിന്തൽമണ്ണ കിഴിശ്ശേരി പടിക്കൽ സലീഷ് (35), വിളയൂരിൽ ബൈക്ക് മറിഞ്ഞ് കറുത്തോടത്ത് അബ്ദുൽ റസാക്കി​െൻറ മക്കളായ സൽമാൻ ഫാരിസ് (18), ഹംന (ഒന്നര), അമ്മിനിക്കാട് ബൈക്കും കാറും കൂട്ടിമുട്ടി ആലിപ്പറമ്പ് തൊേട്ടക്കോടൻ മുഹമ്മദ് സഫ്വാൻ (20) എന്നിവരെ പരിക്കുകളോടെ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.