വൈ.എം.സി.സി ഫുട്ബാൾ: കർഷകനും സൗഹൃദവും ജേതാക്കൾ

അരീക്കോട്: കീഴുപറമ്പ് വൈ.എം.സി.സി സംഘടിപ്പിച്ച അഞ്ചാമത് അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമ​െൻറിൽ കർഷകൻ ഒ.ടി.പി കീഴുപറമ്പ്, കോംപി ബ്ലോക്ക് തൃക്കളയൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ജേതാക്കളായി. അണ്ടർ 21 വിഭാഗത്തിൽ സൗഹൃദം നോർത്ത് കീഴുപറമ്പ്, വാസ്കോ കുനിയിലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ജേതാക്കളായി. വിജയികൾക്കുള്ള സമ്മാനദാനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. ഷൗക്കത്തലി, ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. സഈദ്, ശങ്കരൻ മാസ്റ്റർ എന്നിവർ ചേർന്ന് നിർവഹിച്ചു. മികച്ച ക്ലബിനുള്ള സംസ്ഥാന പുരസ്കാരം നേടിയ കീഴുപറമ്പ് വൈ.എം.സി.സിക്ക് കെ.എസ്.ടി.എ നൽകുന്ന ഉപഹാരം ജില്ല സമിതിയംഗം കെ. രഞ്ജിത് കൈമാറി. എം.എം. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ടി. അയ്യപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. നജീബ്, ഇ.പി. കൃഷ്ണൻ, ക്ലബ് ഭാരവാഹികളായ എം.ഇ. ശുഐബ്, മനോഹരൻ മാസ്‌റ്റർ, എം.ഇ. റഹ്മത്തുല്ല, മാട്ട സത്താർ, ബാബു, ടി.പി. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.