പാലക്കാട് തോടും കവിഞ്ഞ്​ കടൽവെള്ളം പറമ്പുകളിലേക്ക്​

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തും പരപ്പനങ്ങാടി നഗരസഭയും അതിരിടുന്ന പാലക്കാട് തോട് കവിഞ്ഞൊഴുകി വെള്ളം പറമ്പുകളിലെത്തി. ഞായറാഴ്ച ഉച്ചയോടെയാണ് കടലിൽനിന്ന് വെള്ളം തോട്ടിലേക്ക് ഇരച്ചുകയറിയത്. തോട് നിറഞ്ഞതോടെ സമീപത്തെ പറമ്പുകളിലെ തെങ്ങിൻതോട്ടങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്ന അവസ്‌ഥയാണ്‌. വള്ളിക്കുന്ന് പഞ്ചായത്ത് 17ാം വാർഡിൽപ്പെട്ട ഇവിടെ നേരേത്തയും ഇത്തരത്തിൽ വെള്ളം കയറിയിരുന്നു. ഞായറാഴ്ച വെള്ളം കയറിയതറിഞ്ഞ് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇ. ദാസൻ, കെ. ബിന്ദു, കോൺഗ്രസ് ഭാരവാഹികളായ സലീഷ്, ആബിദ്, ഷൈജു എന്നിവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.