കലിയിളകിയ കടൽ ഭിത്തി തകർത്ത്​ ടിപ്പുസുൽത്താൻ റോഡിലേക്കും

ആശങ്കയോടെ തീരദേശവാസികൾ വള്ളിക്കുന്ന്: കടൽ ഭിത്തി ഇല്ലാത്ത ടിപ്പുസുൽത്താൻ റോഡിലേക്ക് കലിയിളകിയ കടൽ ആഞ്ഞുവീശുന്ന കാഴ്ച തീരദേശവാസികളെ ആശങ്കയിലാക്കി. പുലിമുട്ട് നിർമിക്കാത്തതാണ് മൂന്ന് വർഷം മുമ്പുണ്ടായ ശക്തമായ കടലാക്രമണത്തിൽ റോഡി​െൻറ ഭിത്തി ഉൾപ്പെടെ കടലെടുക്കാൻ കാരണം. ജില്ല കലക്ടർ അടക്കം അന്ന് സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും ഭിത്തികെട്ടി റോഡ് സംരക്ഷിക്കാൻ നടപടി ആയിട്ടില്ല. മണൽത്തിട്ട മറികടന്നാണ് തിരമാല റോഡിലേക്ക് എത്തുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ റോഡ് പൂർണമായി കടലെടുക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഭിത്തി നിർമിക്കാത്തവർ റോഡ് പൂർണമായി കടലെടുത്താൽ ഒന്നും ചെയ്യാൻ പോവില്ലെന്നും തീരദേശവാസികൾ ആരോപിച്ചു. ഫോട്ടോ അരിയല്ലൂർ പരപ്പാൽ ബീച്ചിൽ ടിപ്പുസുൽത്താൻ റോഡിലേക്ക് കടൽ കയറിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.