വി.ആർ. നായനാർ ഗ്രന്ഥാലയം സപ്​തതിയുടെ നിറവിൽ

താനൂർ: തലമുറകൾക്ക് അക്ഷരവെളിച്ചമേകിയ കേരളധീശ്വരപുരം വി.ആർ. നായനാർ ഗ്രന്ഥാലയത്തിന് സപ്തതി മധുരമായി ഐ.വി. ദാസ് പുരസ്കാരം. കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ മികച്ച ഗ്രന്ഥാലയത്തിന് നൽകുന്ന 25,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മലപ്പുറത്തെ ഏക എ പ്ലസ് ഗ്രന്ഥാലയത്തി​െൻറ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു പൊൻതൂവലായി. പ്രവർത്തനം പുസ്തകലോകത്ത് മാത്രം ഒതുക്കിനിർത്താതെ ജീവകാരുണ്യ, കാലാകായിക മേഖലകളിൽ വ്യാപിപ്പിച്ചാണ് ഈ നേട്ടങ്ങളത്രയും ഗ്രന്ഥാലയം സ്വന്തമാക്കുന്നത്. ജനസേവകനായിരുന്ന വി.ആർ. നായനാരുടെ പേരിൽ 1948 മേയ് 20നാണ് ഗ്രന്ഥാലയം സ്ഥാപിച്ചത്. കേരള സാഹിത്യ അക്കാദമി മികച്ച ഗ്രന്ഥശാല പ്രവർത്തകനായി ആദരിച്ച ടി. നാരായണൻ മാസ്റ്റർ പ്രസിഡൻറ് പദവിയിൽ എത്തിയതോടെയാണ് ഗ്രന്ഥശാല നേട്ടമുണ്ടാക്കിയത്. ഗ്രന്ഥാലയത്തിന് കീഴിൽ ലൈബ്രറി കൗൺസിലി​െൻറ അംഗീകാരമുള്ള നവത ബാലവേദി, യുവത യുവജനവേദി, സമത വനിതാവേദി, ഹരിത കാർഷിക വേദി, കളിത കായികവേദി, നന്മ വയോജനസഭ, നയന സിനിമ വേദി, നമിത കലാസാംസ്കാരിക വേദി എന്നിവ സജീവമായി പ്രവർത്തിച്ചുവരുന്നു. താനാളൂർ ഗ്രാമപഞ്ചായത്തി​െൻറ അംഗീകൃത ജനസേവന കേന്ദ്രമായ ഗ്രന്ഥാലയത്തിൽനിന്ന് സർക്കാറുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ലഭ്യമാണ്. ആരോഗ്യരംഗത്ത് ഡോ. ഷരീഫ മുഹമ്മദി​െൻറ നേതൃത്വത്തിൽ എല്ലാ ഞായറാഴ്ചകളിലും ഹോമിയോ ക്ലിനിക്കും ഡോ. രഘു പ്രാസാദി​െൻറ നേതൃത്വത്തിൽ ശനിയാഴ്ചകളിൽ ആയുർവേദ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. സ്പോർട്സ് ഇൻജ്വറി ആൻഡ് വെൽനസ് ക്ലിനിക്കും ഗ്രന്ഥാലയത്തി​െൻറ ഭാഗമാണ്. മൂന്നുമാസത്തിലൊരിക്കൽ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പും ലഹരിവിരുദ്ധ ക്യാമ്പയി​െൻറ ഭാഗമായി സ്പർശം ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. രോഗി പരിചരണ ഉപകരണങ്ങളുടെ വിതരണവും കുറഞ്ഞ ചെലവിൽ മൃതദേഹ ദഹന യൂനിറ്റും ഗ്രന്ഥാലയത്തിന് കീഴിലുള്ള നന്മ ചാരിറ്റബിൾ ട്രസ്റ്റ് നടത്തുന്നുണ്ട്. രാജൻ തയ്യിൽ പ്രസിഡൻറും പി.എസ്. സഹദേവൻ സെക്രട്ടറിയുമായ 11 അംഗ ഭരണസമിതിയാണ് ഗ്രന്ഥാലയത്തി​െൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.