കടൽക്ഷോഭം തിരമാലകൾ തീരത്തേക്ക് കയറി

താനൂർ: താനൂർ തീരത്ത് ശക്തമായ കടൽ ക്ഷോഭത്തിൽ തിരമാലകൾ തീരത്തേക്ക് കയറി. ഞായറാഴ്ച ഉച്ചയോടെയാണ് കടൽ കരയിലേക്ക് കയറാൻ തുടങ്ങിയത്. എടക്കടപ്പുറം ഭാഗത്താണ് കടൽക്ഷോഭം രൂക്ഷമായത്. വൈകീട്ടോടെ പല ഭാഗങ്ങളിലും 50 മീറ്ററിലധികം തിരമാല കരയിലേക്ക് കയറി. പല ഭാഗങ്ങളിലും കുടുംബങ്ങൾ ആശങ്കയിലാണ്. സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗങ്ങളിൽ കൂടുതൽ തിരമാല കരക്ക് കയറിയത് ഭയാശങ്കയുണ്ടാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.