അതിരുവിടുന്ന വികാരപ്രകടനം പ്രത്യാഘാതമുണ്ടാക്കും ^കാന്തപുരം

അതിരുവിടുന്ന വികാരപ്രകടനം പ്രത്യാഘാതമുണ്ടാക്കും -കാന്തപുരം മഞ്ചേരി: അതിരുവിടുന്ന വികാരപ്രകടനങ്ങൾ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും വർഗീയതയിലേക്ക് വലിച്ചിഴക്കുന്ന പ്രകടനങ്ങളും ഹർത്താലുകളും രാജ്യത്തി​െൻറ അഖണ്ഡത തകർക്കുമെന്നും അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. മഞ്ചേരി ജാമിഅ ഹികമിയ്യ സിൽവർ ജൂബിലി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്ലാം സഹിഷ്ണുതയുടെയും സമാധാനത്തി​െൻറയും മതമാണെന്നും കാന്തപുരം പറഞ്ഞു. ബഹ്റൈൻ ഇസ്ലാമിക് ഡിപ്പാർട്മ​െൻറ് മുൻ ജഡ്ജി ജലാൽ യൂസുഫ് ശർഖി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സമസ്ത വൈസ് പ്രസിഡൻറ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ, പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, കെ.കെ. അഹമ്മദ് മുസ്ലിയാർ കട്ടിപ്പാറ, മാളിയേക്കൽ സുലൈമാൻ സഖാഫി, ഇ.കെ. മുഹമ്മദ് ഹാജി, ഒ.എം.എ. റഷീദ് ഹാജി, എൻ. അബ്ദുറഹ്മാൻ മുസ്ലിയാർ, ഹബീബ് കോയ തങ്ങൾ ചെരക്കാപ്പറമ്പ്, പി.കെ.എസ്. തങ്ങൾ തലപ്പാറ, ഷിറിയ ആലിക്കുഞ്ഞി മുസ്ലിയാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.