ഐ.എസ്.എം സംസ്ഥാന കണ്‍വെന്‍ഷന്‍ സമാപിച്ചു

മലപ്പുറം: ഐ.എസ്.എം ഗോള്‍ഡന്‍ ജൂബിലി യൂത്ത് മീറ്റി​െൻറ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന കണ്‍വെന്‍ഷന്‍ സമാപിച്ചു. കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധരാകണമെന്നും സമൂഹത്തില്‍ വിള്ളലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് സ്വയം സുരക്ഷിതരാവണമെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എം ഓര്‍ഗനൈസിങ് സെക്രട്ടറി പി.കെ. സക്കരിയ്യ സ്വലാഹി അധ്യക്ഷത വഹിച്ചു. നിസാര്‍ ഒളവണ്ണ, ശബീര്‍ കൊടിയത്തൂർ, റഹ്മത്തുല്ല സ്വലാഹി, ഡോ. അലി അക്ബര്‍ ഇരിവേറ്റി, പി.കെ. നൗഫല്‍ അന്‍സാരി, ആദില്‍ അത്വീഫ്, ടി.കെ. മുഹമ്മദ് സലഫി, മുബഷിര്‍ പഞ്ചിളി, ബഷീര്‍ പള്ളക്കാട്ടിൽ, റാഫി കുറ്റ്യാടി, നിസാര്‍ അബ്ദുല്‍ ഖാദര്‍, ഹസന്‍ കുഞ്ഞ് തളിപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.