ഓർമകൾ പങ്കുവെച്ച് കുട്ടേട്ടൻ സ്മരണ

പാലക്കാട്: ഓർമകളിലെ വർണങ്ങൾ പങ്കുവെച്ച് ജില്ല പബ്ലിക് ലൈബ്രറിയിലെ കുട്ടേട്ടൻ സ്മരണയിൽ സഹയാത്രികരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്നു. ഹരിഹരൻ സുബ്രഹ്മണ്യൻ പകർത്തിയ, നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ കുട്ടേട്ട​െൻറ ചിത്രം ലൈബ്രറിക്കും കുടുംബത്തിനും സമർപ്പിച്ചു. ഓർമകളുടെ ഒത്തുചേരൽ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു. നിർമമത്വമുള്ള, അനാസക്തിയുടെ ആൾരൂപമായ ഒരു മനുഷ്യൻ നമ്മോടൊപ്പം ജീവിച്ചിരുന്നുവെന്ന് മുണ്ടൂർ സേതുമാധവൻ അനുസ്മരിച്ചു. ഡോ. പി.ആർ. ജയശീലൻ അനുസ്മരണ പ്രഭാഷണം നടത്തി. പി. ജയപാലമേനോൻ, ഡോ. പി. മുരളി, ബൈജുദേവ്, ഡോ. പി.ആർ. പാർവതി, എ.കെ. ചന്ദ്രൻകുട്ടി, പി. പരമേശ്വരൻ, എം. ശിവകുമാർ, ഇന്ദിരാദേവി, ദിനേശ്, ഓമനക്കുട്ടൻ എന്നിവർ ഓർമകൾ പങ്കുവെച്ചു. ടി.ആർ. അജയൻ അധ്യക്ഷത വഹിച്ചു. ലൈബ്രറിക്കുവേണ്ടി പ്രഫ. സോമശേഖരനും കുടുംബത്തിനുള്ള ചിത്രം മകൻ ഓമനക്കുട്ടനും സ്വീകരിച്ചു. രാജേഷ് മേനോൻ സ്വാഗതവും ഇ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. സുഷമ ബിന്ദു തെരഞ്ഞെടുത്ത പ്രിയഗാനങ്ങൾ മെഹ്ഫിൽ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.