'പഴയ കൊച്ചിൻ പാലം സംരക്ഷിക്കണം'

ഷൊർണൂർ: തകർന്നുകിടക്കുന്ന പഴയ കൊച്ചിൻ പാലം കേടുപാടുകൾ തീർത്ത്, പുരാവസ്തുവെന്ന നിലയിൽ സംരക്ഷിക്കണമെന്ന് ചെറുതുരുത്തി പുരാവസ്തു സംരക്ഷണ സമിതി. 1900ത്തിൽ കൊച്ചി രാജാവായിരുന്ന ശ്രീവർമ മഹാരാജാവ് 84 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച കൊച്ചിൻ പാലത്തിന് ഏറെ ചരിത്രപ്രാധാന്യമുണ്ടെന്ന് പുരാവസ്തു സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തൃപ്പൂണിത്തുറ ക്ഷേത്രത്തിലുണ്ടായിരുന്ന 14 സ്വർണ നെറ്റിപ്പട്ടവും കോവിലകത്തെ മുഴുവൻ സ്വർണാഭരണങ്ങളും ഉരുക്കിവിറ്റാണ് പാലത്തിന് പണം സ്വരൂപിച്ചത്. കേരളത്തി​െൻറ വികസനത്തിനും കൊച്ചി-മലബാർ ഐക്യത്തിനും പാലം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പാലം തകരുന്നതിന് മുമ്പുതന്നെ ഈ ആവശ്യം അധികൃതർക്ക് മുമ്പാകെ ഉന്നയിച്ചിരുന്നു. എന്നാൽ, മറുപടി ലഭിച്ചില്ല. വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് ഭാരതപ്പുഴയിൽ കൊച്ചിൻ പാലത്തിന് സമീപം നടക്കുന്ന സെമിനാർ ചരിത്ര ഗവേഷകനായ ഡോ. രാജൻ ചുങ്കത്ത് ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു. റിട്ട. ക്യാപ്റ്റൻ കെ.ജി. ചന്ദ്രശേഖരൻ, കെ.ടി. രാമചന്ദ്രൻ മാസ്റ്റർ, റിട്ട. ക്യാപ്റ്റൻ കെ.പി. ബാലകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.