കെ.ആർ.എസ്.എം.എ ജില്ല സമ്മേളനം 24ന് മലപ്പുറത്ത്

മലപ്പുറം: 'സർക്കാർ അംഗീകൃത വിദ്യാലയങ്ങളുടെ മികവ് പൊതുവിദ്യാലയ യജ്ഞത്തിന് പ്രചോദനം, അംഗീകൃത വിദ്യാലയങ്ങളുടെ തകർച്ചയാവരുത് സർക്കാർ ലക്ഷ്യം' പ്രമേയവുമായി കേരള റെക്കഗ്നൈസ്ഡ് സ്കൂൾ മാനേജ്മ​െൻറ് അസോസിയേഷൻ (കെ.ആർ.എസ്.എം.എ) ജില്ല സമ്മേളനം ഏപ്രിൽ 24ന് മലപ്പുറം ഡി.ടി.പി.സി ഹാളിൽ നടക്കും. രാവിലെ 10ന് കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വിദ്യാഭ്യാസ സമ്മേളനം വി. അബ്ദുറഹ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജില്ല ഭാരവാഹികളായ കെ.വി. മൂസക്കുട്ടി, ടി.പി. അൻവർ, നിഷാദ് വേങ്ങര എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.