ഹികമിയ്യ പ്രാസ്ഥാനിക സമ്മേളനം

മഞ്ചേരി: സുന്നി പ്രസ്ഥാനത്തി​െൻറ അജയ്യത വിളിച്ചോതി ജാമിഅ ഹികമിയ്യ സിൽവർ ജൂബിലി പ്രാസ്ഥാനിക സമ്മേളനം ശ്രദ്ധേയം. 'വീണ്ടെടുപ്പി​െൻറ കാല്‍ നൂറ്റാണ്ട്' ശീര്‍ഷകത്തില്‍ നടക്കുന്ന മേഞ്ചരി ഹികമിയ്യ സില്‍വര്‍ ജൂബിലി സമ്മേളനത്തി​െൻറ ഭാഗമായി സംഘടിപ്പിച്ച പ്രാസ്ഥാനിക സമ്മേളനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സീതിക്കോയ തങ്ങള്‍ പൊന്നാനി പ്രാർഥന നടത്തി. മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, റഹ്മത്തുല്ല സഖാഫി എളമരം വിഷയാവതരണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ഫസല്‍ കോയമ്മ തങ്ങള്‍ സമാപന പ്രാർഥനക്ക് നേതൃത്വം നല്‍കി. പി.കെ. ബഷീര്‍ ഹാജി പടിക്കല്‍ സ്വാഗതവും അബ്ദുല്ല മേലാക്കം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.