തെരഞ്ഞെടുപ്പില്‍ പ്രാദേശിക രാഷ്​ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍‌തൂക്കം വരും ^ആര്‍. ബാലകൃഷ്ണ പിള്ള

തെരഞ്ഞെടുപ്പില്‍ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍‌തൂക്കം വരും -ആര്‍. ബാലകൃഷ്ണ പിള്ള പൂക്കോട്ടുംപാടം: പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് മുന്‍‌തൂക്കം വരാന്‍പോകുന്ന തെരഞ്ഞെടുപ്പാണ് ഇനി നടക്കുകയെന്ന് കേരള കോൺഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള പറഞ്ഞു. പൂക്കോട്ടുംപാടത്ത് കേരള കോൺഗ്രസ് (ബി) ജില്ല കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എല്‍.ഡി.എഫില്‍ ഉള്‍പ്പെടുത്തുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. കേരള കോൺഗ്രസ് (ബി) ഇടതു മുന്നണിയിലെ മറ്റു നാലു കക്ഷികളെക്കാള്‍ വോട്ടുള്ള കക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.പി. പീറ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി നജീബ് പാറക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ജില്ല കമ്മിറ്റി പ്രസിഡൻറ് രാധാകൃഷ്ണന്‍ വേങ്ങര, വി.കെ. ഷംസു, ടി. രവീന്ദ്രന്‍, സുധീഷ്, കെ.ടി. ജോണി, ടി. ബാബു, കൃഷ്ണദാസ് ആനപ്പാറ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.