ദയാവധത്തിന്​ കാത്തുനിന്നില്ല; ദേവസ്വം ആന ചെരിഞ്ഞു

കോയമ്പത്തൂർ: ദയാവധം കോടതി കയറിയിറങ്ങിയതോടെ വേദന സഹിച്ച് കഴിയുകയായിരുന്ന സേലത്തെ രാജേശ്വരി എന്ന ആന ചെരിഞ്ഞു. സേലം സുഗവനേശ്വരർ ക്ഷേത്രത്തിലെ 42 വയസ്സുള്ള ആനയാണ് കാലിൽ മുറിവേറ്റതോടെ കിടപ്പിലായത്. സേലം കോരിമേടിൽ ക്ഷേത്രത്തി​െൻറ അധീനതയിലുള്ള സ്ഥലത്തായിരുന്നു ചികിത്സ. പലവിധത്തിലുള്ള ചികിത്സകൾക്ക് വിധേയമാക്കിയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. തുടർന്നാണ് മൃഗസ്നേഹി പ്രവർത്തകനായ മുരളീധരൻ മദ്രാസ് ഹൈകോടതിയിൽ ദയാവധത്തിന് ഹരജി നൽകിയത്. ചികിത്സയോട് പ്രതികരിക്കുന്നില്ലെങ്കിൽ ദയാവധത്തിന് അനുമതി നൽകി കോടതി ഉത്തരവിെട്ടങ്കിലും ഭക്തജനങ്ങളും സംഘ്പരിവാർ സംഘടനകളും എതിർപ്പുമായി രംഗത്തിറങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ഡോക്ടർമാർ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കെയാണ് ശനിയാഴ്ച ഉച്ചയോടെ ആന ചെരിഞ്ഞത്. 37 വർഷമായി ക്ഷേത്ര പരിചരണത്തിലായിരുന്നു രാജേശ്വരി. നിരവധിപേർ ആദരാഞ്ജലികളർപ്പിക്കാൻ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.