ഗ്രാമയാത്ര സംഘടിപ്പിച്ച​ു

തിരൂരങ്ങാടി: 'സംഘബോധം തണലേകിയ ഏഴ് പതിറ്റാണ്ട്' പ്രമേയത്തിൽ മൂന്നിയൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന കാരവാൻ ത്രൈമാസ കാമ്പയി​െൻറ ഭാഗമായി പഞ്ചായത്തിലെ വെളിമുക്ക്, മൂന്നിയൂർ മേഖലകളിൽ ഒരേ സമയം ഗ്രാമയാത്ര സംഘടിപ്പിച്ചു. മൂന്നിയൂർ മേഖല ജില്ല മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.എ. ഖാദർ, വെളിമുക്ക് മേഖല ഗ്രാമയാത്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ എന്നിവർ ഉദ്ഘാടനം ചെയ്തു. സി. അൻസാർ, ടി. ജാഫർ, പി.കെ. നവാസ്, യു. ഉമ്മർകോയ, എം. സൈതലവി, സിദ്ദീഖ് പള്ളിക്കൽ എന്നിവർ സംസാരിച്ചു. ത്വാഹിർ കൂഫ, ആസിഫ് ആലിൻചുവട്, സി.കെ. ഫിറോസ്, മുനീർ മാസ്റ്റർ, പി.ടി. ആബിദ്, എം.പി. സുഹൈൽ, ആബിദ് കുന്നത്ത്പറമ്പ് എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.