'നഗരസഭ സെക്രട്ടറിയെ ഉടന്‍ സ്ഥലം മാറ്റണം'

തിരൂരങ്ങാടി: നഗരസഭ സെക്രട്ടറിയെ ഉടന്‍ സ്ഥലം മാറ്റണമെന്ന് തിരൂരങ്ങാടി മുനിസിപ്പല്‍ യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. വികസനപദ്ധതികളില്‍ നഗരസഭയെ മുന്നിലെത്തിക്കുന്നതിനു പകരം ഗുരുതരമായ അനാസ്ഥ കാണിക്കുകയും നിരവധി പരാതികള്‍ക്കിടയാക്കുകയും ചെയ്ത സെക്രട്ടറിയെ ഉടന്‍ മാറ്റിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കി. സി.പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. യു.കെ. മുസ്തഫ മാസ്റ്റർ, മോഹനന്‍ വെന്നിയൂര്‍, എം.എന്‍. ഹുസൈന്‍, വി.പി. അഹമ്മദ് കുട്ടി ഹാജി, കൊണ്ടാണത്ത് ബീരാന്‍ ഹാജി, കെ.പി. അബ്ദുല്‍ അസീസ്, പട്ടാളത്തില്‍ ഹംസ, വാസു കാരയില്‍, മോഹന്‍ദാസ്, ഇഖ്ബാല്‍ കല്ലുങ്ങല്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.