'നികേതം' ഭവനപദ്ധതിയിൽ ഷൗക്കത്തിന് വീടൊരുങ്ങുന്നു

അലനല്ലൂർ: ഗ്രാമപഞ്ചായത്തി‍​െൻറ 'നികേതം' ഭവനപദ്ധതിയിലൂടെ അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട എടത്തനാട്ടുകര മുണ്ടക്കുന്ന് സ്വദേശി തെക്കൻ ഷൗക്കത്തിന് വീടൊരുങ്ങുന്നു. ആറുവർഷം മുമ്പ് കിണർ നിർമാണത്തിനിടെ അപകടത്തിൽപെട്ടാണ് ഷൗക്കത്തിന് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്. അലനല്ലൂർ ഗ്രാമപഞ്ചായത്തും നാട്ടുകാരും കൈകോർത്ത് ഷൗക്കത്തി‍​െൻറയും കുടുംബത്തി‍​െൻറയും ചിരകാല സ്വപ്നമാണ് പൂവണിയിക്കുന്നത്. വീട് നിർമാണം അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ വിലയിരുത്തി. പഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ, വൈസ് പ്രസിഡൻറ് എം. മെഹർബാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. ഉമ്മർ ഖത്താബ്, പഞ്ചായത്ത് അംഗം സി. മുഹമ്മദാലി, മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. ഹംസപ്പ, പി.പി. അലി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.