വ്യാജ തേന്‍ ഉൽപാദന വിതരണ സംഘങ്ങള്‍ സജീവം

കാളികാവ്: സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി മേഖലയില്‍ വ്യാജതേന്‍ നിർമാണം സജീവം. വനപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് വ്യാജ തേന്‍ നിർമാണം വ്യാപകമായി നടക്കുന്നത്. ആദിവാസികള്‍ കാട്ടില്‍ നിന്ന് നേരിട്ടു ശേഖരിച്ച തേന്‍ എന്ന പേരിലാണ് ഇവര്‍ വില്‍ക്കുന്നത്. അടുത്ത കാലത്ത് ഭക്ഷ്യപരിശോധന ശാലയില്‍ പതിനാറ് സ്ഥാപനങ്ങളുടെ തേന്‍ പരിശോധന വിധേയമാക്കിയതില്‍ ഒന്നില്‍പോലും യഥാർഥ തേനി​െൻറ ചേരുവകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാജ തേന്‍ വിപണി നിയന്ത്രിക്കുന്ന വന്‍ റാക്കറ്റു തന്നെ സജീവമാണ്. 250 രൂപ മുതല്‍ 4000 രൂപ വരെ വിലയുള്ള തേന്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വ്യാജ തേന്‍ നിർമാണ ലോബി ഈ രംഗം കൈയടക്കിയതോടെ മരുന്നിനു പോലും ശുദ്ധതേന്‍ ലഭ്യമല്ല എന്നതാണ് അവസ്ഥ. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പാതയോരങ്ങളില്‍ ആദിവാസികള്‍ തന്നെ വഴിയോരകച്ചവടക്കാരായി തേന്‍ അടയും മറ്റും പ്രദര്‍ശിപ്പിച്ചു വില്‍പ്പനക്കിരിക്കാറുണ്ട്. വ്യാജ തേന്‍ നിർമാണ ലോബിയില്‍ നിന്ന് ഉൽപന്നമെടുത്തു വില്‍ക്കുന്നത് കൊണ്ടാണ് 365 ദിവസവും സുലഭമായി തേന്‍ വില്‍ക്കാന്‍ ഇവര്‍ക്കു കഴിയുന്നത്. ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളിലാണ് തേന്‍ കൂടുതലായി കിട്ടുന്നത്. ചില ആദിവാസികള്‍ ദിവസക്കൂലിക്കു കച്ചവടക്കാരായി ഇരിക്കുന്നുമുണ്ട്. അതിമാരകമായ വിഷ പദാർഥങ്ങളാണ് വ്യാജ തേന്‍ ഉത്പാദനത്തിന് ചേര്‍ക്കുന്നത്. കോണ്‍സിറപ്പിലേക്ക് മാരകമായ ഫുഡ് കളറും ചേക്രീനും ചേര്‍ത്താണ് പ്രധാനമായും തേന്‍ ഉണ്ടാക്കുന്നതത്രെ. പഞ്ചസാരയുടെ വിലക്കയറ്റം കാരണം മധുരം ലഭിക്കുന്നതിന് അതിമാരകമായ ചേക്രീന്‍ അടക്കമുള്ള മറ്റു വസ്തുക്കളാണ് ചേര്‍ക്കുന്നത്. തേന്‍ ശുദ്ധമാണോ എന്നു പരിശോധിക്കാന്‍ ചില നാടന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്. അതില്‍ ഒന്ന് വെള്ളത്തില്‍ ഒഴിച്ചു നോക്കുക എതാണ്. എന്നാല്‍ കൃത്രിമ തേനും വെള്ളത്തിനടിയില്‍ അടിഞ്ഞു കിടക്കും എന്നതാണ് വസ്തുത. കാരണം പഞ്ചസാരയും മറ്റു കൃത്രിമ കളറുകളുമാണ് അവയില്‍ അടങ്ങിയിരിക്കുന്നത്. മറ്റൊന്ന് യഥാർഥ തേനിൽ കൊഴുപ്പുണ്ടാവുമെന്നും കൈകളില്‍ ഒട്ടിപ്പിടിക്കും എന്നുമാണ്. കൃത്രിമ തേനിലാവട്ടെ ഒട്ടിപ്പിടിക്കാന്‍ ഫെവിക്കോള്‍ അടക്കമുള്ള മാരക വസ്തുക്കളാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ശാസ്ത്രീയമല്ല എന്നതാണ് വ്യാജന്മാര്‍ പെരുകാന്‍ പ്രധാന കാരണം. വിപണിയിലെ തേന്‍ പരിശോധന നടത്തി പിടിക്കാനും വ്യാജന്‍ വില്‍ക്കുന്നവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഉദ്യാഗസ്ഥര്‍ തയാറല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.