മലയോരപാതക്കും രക്ഷയില്ല; എസ് വളവിൽ യന്ത്രം ഉപയോഗിച്ച് കുന്നിടിക്കൽ

നിലമ്പൂർ: ഭൗമദിനവും വനദിനവുമെല്ലാം ആചരിക്കുേമ്പാഴും പ്രധാന മലയോരപാതക്ക് പോലും മനുഷ്യ​െൻറ കടന്നുകയറ്റത്തിൽ നിന്ന് രക്ഷയില്ല. മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന മലയോരപാതയായ നിലമ്പൂർ-നായാടംപൊയിൽ റോഡരികിലാണ് എസ്കവേറ്ററി‍​െൻറ സഹായത്തോടെ വൻ കുന്നിടിക്കൽ. ചെങ്കുത്തായ മലമ്പ്രദേശത്തിലൂടെ കടന്നുപോവുന്ന പാതയുടെ പത്താം ബ്ലോക്ക് എസ് വളവിലാണിത്. സ്വകാര‍്യ ആയുർവേദ റിസോർട്ട് നിർമാണത്തിനായി ഒരാഴ്ചയായി കുന്നിടിക്കൽ തുടരുകയാണ്. രണ്ടുവർഷം മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറി‍​െൻറ നേതൃത്വത്തിൽ നാട്ടുകാർ പ്രവൃത്തി തടഞ്ഞിരുന്നു. അന്ന് നിർത്തിവെച്ചതാണ് പുനരാരംഭിച്ചിരിക്കുന്നത്. ഒന്നിലധികം തവണ മണ്ണിടിച്ചിലുണ്ടായി ഭീഷണിയിലായ എസ് വളവ് പൊതുമരാമത്ത് വകുപ്പ് സംരക്ഷണഭിത്തി നിർമിച്ച് സുരക്ഷിതമാക്കുകയായിരുന്നു. ഇതിന് 50 മീറ്ററിനുള്ളിലാണ് ഇപ്പോൾ കുന്നിടിക്കൽ. സമുദ്രനിരപ്പിൽനിന്ന് 1400ഓളം അടി ഉയരത്തിലുള്ള മലമ്പ്രദേശമാണിത്. ഈ പ്രദേശത്ത് വെണ്ണേക്കോടിനും വെണ്ടേക്കും പൊയിലിനുമിടയിൽ അഞ്ചോളം ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.