സി.പി.എം സായാഹ്ന ധർണ

ചോക്കാട്: ചോക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കല്ലാമൂലയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. പീഡനക്കേസിൽ പ്രതിയായ ഒരാൾ വൈസ് പ്രസിഡൻറ് സ്ഥാനത്തിരിക്കാൻ ധാർമികമായ അവകാശമില്ലെന്ന് സമരക്കാർ ആരോപിച്ചു. ഏരിയ സെക്രട്ടറി ഇ. പത്മാക്ഷൻ ധർണ ഉദ്ഘാടനം ചെയ്തു. വി.പി. സജീവൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.ടി. മുജീബ്, കെ.എസ്. അൻവർ, പി.കെ. ഉമ്മർ, എം. അബ്ദുറഹ്മാൻ, പി. അഭിലാഷ് എന്നിവർ സംസാരിച്ചു. വി. ബൈജു സ്വാഗതവും കെ. അൻസാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.