പട്ടാണിത്തരിശില്‍ പുഴയോരത്ത് ഭിത്തി നിർമാണം തുടങ്ങി

കാളികാവ്: പട്ടാണിത്തരിശ് കോളനിയിലെ വീടുകള്‍ക്ക് സുരക്ഷയായി പുഴയോരത്ത് സംരക്ഷണ ഭിത്തി നിർമിക്കുന്നു. പഞ്ചായത്ത് പദ്ധതിയില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ വിനിയോഗിച്ചാണ് ഭിത്തി നിർമാണം. സംരക്ഷണ ഭിത്തി തകര്‍ന്നതോടെ പത്തോളം വീടുകൾ ഭീഷണിയിലായിരുന്നത് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ വിള്ളല്‍ സംഭവിച്ച ഭിത്തി കഴിഞ്ഞ കാലവര്‍ഷത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ പൂര്‍ണമായും തകര്‍ന്നതാണ് ഭീഷണി സൃഷ്ടിച്ചത്. ഭിത്തി നിർമാണത്തിന് 1.3 ലക്ഷം ആദ്യ ഗഡുവായി അനുവദിച്ചുവെന്നും ശേഷിക്കുന്ന 3.7 ലക്ഷം ഉടന്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും വാര്‍ഡ് അംഗം സി. കൗലത്ത് പറഞ്ഞു. മഴക്കാലം തുടങ്ങും മുമ്പേതന്നെ ഭിത്തി നിർമാണം ആരംഭിച്ചത് മാതിയുടേതടക്കമുള്ള കുടുംബങ്ങള്‍ക്ക് ആശ്വാസമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.