'ഹോമിയോ ഹോം കെയർ' വിപുലമാക്കണമെന്ന ആവശ്യം ശക്തം

വണ്ടൂർ: കരുണാലയപ്പടി ഹോമിയോ കാൻസർ ആശുപത്രിക്ക് കീഴിൽ ആരംഭിച്ച സംസ്ഥാനത്തെ പ്രഥമ ഹോമിയോ ഹോം കെയർ പദ്ധതി കൂടുതൽ വിപുലമാക്കണമെന്ന ആവശ്യം ശക്തമാവുന്നു. തുടക്കത്തിൽ 18 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ജില്ല പഞ്ചായത്ത് നൽകിയത്. വണ്ടൂരിലെ ഹോമിയോ കാൻസർ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫിസര്‍ റംലത്ത് കുഴിക്കാട​െൻറ നേതൃത്വത്തിലാണ് 20 പഞ്ചായത്തുകളില്‍ നിന്നുള്ള ഗുണഭോക്താക്കളെ കണ്ടെത്തിയത്. 800 പേരാണ് ആദ്യഘട്ടത്തില്‍ ഹോം കെയറിനായി െതരഞ്ഞെടുത്തിട്ടുള്ളത്. കിടപ്പിലായ രോഗികള്‍ക്ക് ദീര്‍ഘകാലത്തെ മരുന്നുപയോഗം മൂലം വൃക്ക രോഗമടക്കമുള്ളവ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഹോമിയോ ഹോം കെയറിനു സാധ്യതയേറെയാണ്. വാട്ടർ, എയര്‍ ബെഡ്ഡുകള്‍, രൂപമാറ്റം വരുത്താവുന്ന കട്ടിലുകൾ, ആവിപിടിക്കാനുള്ള ഉപകരണങ്ങള്‍, യൂറിന്‍ ട്യൂബുകള്‍ എന്നീ ഉപകരണങ്ങളാണ് രോഗികള്‍ക്കായി നൽകിയത്. കിടപ്പിലായ രോഗികൾക്ക് മാസത്തിൽ രണ്ടുതവണ ഡോക്ടറുടേയും പരിശീലനം ലഭിച്ച വളൻറിയര്‍മാരുടെ സേവനവും ലഭിക്കും. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള കർമപദ്ധതികള്‍ക്ക് ഹോമിയോ ഡിപ്പാർട്മ​െൻറ് രൂപം നൽകുന്നുണ്ട്. സന്നദ്ധ സംഘടനകളുടേയും മറ്റും സഹകരണത്തോടെയാണ് ഇത് ഉദ്ദേശിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെല്ലാം ഏറ്റെടുക്കാനാളില്ലാതെ ഈ തുക നഷ്ടപ്പെട്ടു പോവുകയായിരുന്നു പതിവ്. പദ്ധതി വൻ വിജയമായതായും സേവനം ആവശ്യപ്പെട്ട് കൂടുതൽ പേർ സമീപിക്കുന്നതായും ചോക്കാട് ഗ്രാമപഞ്ചായത്തിൽ ഹോം കെയറിന് നേതൃത്വം നൽകുന്ന വാർഡ് അംഗം കൂടിയായ എം. അബ്ദുറഹ്മാൻ പറഞ്ഞു. പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെക്കുന്ന തുകയുടെ 20 ശതമാനമാണ് ഹോമിയോ ഹോം കെയറിനായി ജില്ല പഞ്ചായത്തുകള്‍ മാറ്റിവെക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.